ആവളയില്‍ ഫിറ്റ് ഇന്ത്യ- ഫ്രീഡം റണ്‍ പരിപാടി സംഘടിപ്പിച്ചു


പേരാമ്പ്ര: രാജ്യത്തിന്റെ 75 സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആവള ബ്രദേഴ്‌സ് കലാസമിതി നെഹ്റു യുവ കേന്ദ്ര കോഴിക്കോടിന്റെ സഹകരണത്തോടെ ‘ഫിറ്റ് ഇന്ത്യ – ഫ്രീഡം റണ്‍’ പരിപാടി സംഘടിപ്പിച്ചു. കലാസമിതിയുടെ പരിസരത്ത് വെച്ച് വാര്‍ഡ് മെമ്പര്‍ ആദില നിബ്രാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

രണ്ടാം വാര്‍ഡ് മെമ്പര്‍ എം. എം രഘുനാഥ് റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. യുവാക്കളിലും പൊതു സമൂഹത്തിലും കായികക്ഷമതയുടെ പ്രാധാന്യം എത്തിക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യ മിടുന്നത്.

എം. പി രവി, നൗഷാദ് വി. കെ, ഷാനവാസ് കൈവേലി, അജേഷ്‌കുമാര്‍.പി എം, ശശി മലയില്‍, ലിമേഷ്. ഇ. എം, ശ്രീജിത്ത്. വി സി, കൃഷ്ണകുമാര്‍ കീഴന,ബിനീഷ്. ബി. ബി, എന്‍. പി സന്തോഷ്, ഉമേഷ്, രസില്‍രാജ്, പ്രജിത്ത്. വി സി എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.