ആലപ്പുഴയിൽ ഗുണ്ടാസംഘം ഏറ്റുമുട്ടി; സ്ഫോടന വസ്തു പൊട്ടിത്തെറിച്ചു ഒരു മരണം
ആലപ്പുഴ: ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അരുൺ കുമാർ എന്ന കണ്ണൻ ആണ് കൊല്ലപ്പെട്ടത്. മുപ്പതു വയസ്സായിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കണ്ണൻ എന്ന് പൊലീസ് പറയുന്നു. ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ ആക്രമണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻ പറമ്പിലാണ് സംഭവം. സംഘർഷണത്തിനിടയിൽ അരുണിന്റെ തന്നെ കയ്യിൽ ഉണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുക ആയിരുന്നോ എന്നൊരു സംശയവും ഉണ്ട്. നാടൻ ബോംബാണ് എന്നാണ് സൂചന.
ഇരു വിഭാഗങ്ങളും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന മേഖലയായതിനാൽ തന്നെ അക്രമണം നടന്ന ശേഷം പൊലിസ് എത്തിയ ശേഷം ആണ് ആളുകൾ പുറത്തേക്കിറങ്ങിയത്. ഉച്ചയോടെ അരുണിന്റെ കൂട്ടാളികൾ ഒരു ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. പകപോക്കലിന്റെ ഭാഗമായി സ്ഫോടക വസ്തു എറിഞ്ഞതാണോ എന്നും പൊലിസ് പരിശോധിച്ചു വരുന്നു. അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
2019 ൽ പോൾ എന്ന പൊലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുൺകുമാർ.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.