ആലപ്പുഴയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി; പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു


ആലപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സംഭവം. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45) ഭര്‍ത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് നി​ഗമനം.

ഇന്ന് വെളുപ്പിന് 1.30 ഓടെയാണ് ഷീബയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഷീബയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ഭര്‍ത്താവ് സന്തോഷും സമാന രീതിയില്‍ ജീവനൊടുക്കി.

ടെെല്‍സ് തൊഴിലാളിയായ സന്തോഷിന്റെ മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വഴക്കായി മാറിയതെന്നാണ് സൂചന. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കര്‍മസേന പ്രവര്‍ത്തകയായിരുന്നു.