ആലപ്പുഴയിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകം: പതിനൊന്നു പേർ കസ്റ്റഡിയിൽ; കൊലപാതകികളെത്തിയത് ആംബുലന്‍സില്‍


ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ എത്തിയത് ആംബുലന്‍സിലാണെന്ന് വിവരം. എസ്.ഡി.പി.ഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് പൊലീസ് പരിശോധിക്കുകയാണ്.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് ആലപ്പുഴ നഗരത്തിനടുത്തുള്ള വെള്ളക്കിണറില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കിടെയാണ് വെള്ളക്കിണര്‍ സെക്കരിയ ബസാറില്‍ വെച്ചാണ് ഒരു സംഘം രഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാം എന്ന നിലയ്ക്കാകാം ബി.ജെ.പി നേതാവിന്റെ കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച്‌പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നുമാണ് പൊലീസ് പറയുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.