ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും


കോഴിക്കോട്: കർണാടകത്തിന് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമാണ് നിർബണ്ഡമാക്കിയത്.

നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്ന സാഹര്യത്തിലാണ് തമിഴ്നാട് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടക സർക്കാർ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിർബന്ധമാക്കിയിരുന്നു . കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍.ടി.പി.സി.ആര്‍പരിശോധന ഫലമാണ് നിർബണ്ഡമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർക്കും നിബന്ധന ബാധകമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു.

ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.