ആര്‍. കെ. നമ്പ്യാര്‍ക്ക് സി.പി.എമ്മിന്റെ സ്‌നേഹാദരം


പന്തിരിക്കര: ദീര്‍ഘകാലം ദേശാഭിമാനി ദിനപ്പത്രം വരിക്കാരനായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികന്‍ രാമകൃഷ്ണന്‍ നമ്പ്യാര്‍ക്ക് (ആര്‍ കെ നമ്പ്യാര്‍) സിപിഎം പന്തിരിക്കര നോര്‍ത്ത് ബ്രാഞ്ച് സ്‌നേഹാദരവ് നല്‍കി. ബ്രാഞ്ച് സെക്രട്ടറി കെ.എസ് സജിത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഉപഹാരം സമര്‍പ്പിച്ചു.

സിപിഎം പന്തിരിക്കര നോര്‍ത്ത് ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ ദേശാഭിമാനി പത്രപാരായണത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ ആര്‍. കെ. നമ്പ്യാര്‍ നടത്തിയ പത്രപരായണം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.