ആരോഗ്യവകുപ്പിന്റെ പ്രത്യേക അറിയിപ്പ്; കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം


കോഴിക്കോട്: ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരോട് തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
കൊവിഡ് വാക്‌സിനേഷന്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയ അറിയിപ്പ്.