ആരവമുയര്‍ന്നു! മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധിക്കാല ക്യാമ്പ് ‘സ്പര്‍ശ’ത്തിന് തുടക്കമായി


മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ എസ്.പി.സി ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ‘സ്പര്‍ശ’ത്തിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം ടി പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഓരോ വിദ്യാര്‍ത്ഥിയുടേയും ഗാര്‍ഹികാന്തരീക്ഷം മനസിലാക്കി യോജിച്ച പഠനാന്തരീക്ഷം ഒരുക്കാന്‍ എസ്.പി.സി വിദ്യാര്‍ഥികള്‍ എന്നും മുന്നില്‍ നില്‍ക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍, മേപ്പയ്യൂര്‍ എസ് എച്ച് ഒ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.രാജീവന്‍, പി.ടി.എ വൈസ് പ്രസിഡന്റ് വി.മുജീബ്, വാര്‍ഡ് മെമ്പര്‍ പി.പ്രശാന്ത്, കെ.ബഷീര്‍, ദിനേശ് പാഞ്ചേരി, ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരായ ഒ.കെ റഷീദ്, ഒ.എസ്. പ്രിയ എന്നിവര്‍ സംസാരിച്ചു.

സി പി ഒ കെ.സുധീഷ് കുമാര്‍, എസി പി ഒ.കെ.ശ്രീവിദ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. എസ്.പി.സി കേഡറ്റ് അനന്‍ സൗരേ ചടങ്ങില്‍ നന്ദി പറഞ്ഞു.