ആയുർസ്പർശ വെൽനസ്സ് പ്രോഗ്രാമിന് തുടക്കം കുറിച്ചു


അത്തോളി: ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രവും അത്തോളി ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ആയുർസ്പർശ വെൽനസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെയും കുട്ടികളുടെയും സമ്പൂർണ ആരോഗ്യം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സരിത.എ.എം ആദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അഖിൽ എസ് കുമാർ, സിഡിഎസ് പ്രസിഡണ്ട് വിജില സന്തോഷ്‌ എന്നിവർ സംസാരിച്ചു.

വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ മാനസികാരോഗ്യ വിദഗ്ധ ഡോ.സാറ ഷോൺ ബോധവൽക്കരണ ക്ലാസ്സെടുത്തു. ഡോ.ശിശിര ആർഎസ് നന്ദി രേഖപ്പെടുത്തി.