ആയുർവേദ ആശുപത്രിയുടെ രണ്ടാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു


പയ്യോളി: പയ്യോളി തച്ചംകുന്നിലെ താലൂക്ക് ആയുർവേദ ആശുപത്രിയുടെ രണ്ടാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീക് അധ്യക്ഷത വഹിച്ചു.

കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണക്കരാർ ഏറ്റെടുത്ത് പ്രവൃത്തി പൂർത്തീകരിച്ചത്.

നഗരസഭ സ്ഥിരംസമിതി ചെയർമാൻ വി.കെ.അബ്ദുറഹിമാൻ, കൗൺസിലർ കാര്യാട്ട് ഗോപാലൻ, ഷജ്മിന ഇല്ലിക്കാത്ത് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഷീജ അഷ്റഫ് സ്വാഗതം പറഞ്ഞു.