‘ആഭ്യന്തര വകുപ്പ് പരാജയം’; കുറ്റ്യാടി പൊലീസ് സ്റ്റേഷനു മുന്നില്‍ നോക്കുകുത്തി സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം


കുറ്റ്യാടി: കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് ആരോപിച്ച് കുറ്റ്യാടി പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ നോക്കുകുത്തി സ്ഥാപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനനിര്‍വാഹക സമിതി അംഗം ബവിത്ത് മലോല്‍ സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.ഇസ്ഹാഖ് അധ്യക്ഷനായി.

ശ്രീജേഷ് ഊരത്ത്, ഇ.എം.അസ്ഹര്‍, ജി.കെ. വരുണ്‍ കുമാര്‍, സി.ആര്‍.സജിത്ത്, പി.കെ.ഷമീര്‍, പ്രതീഷ് കോട്ടപ്പള്ളി, എ.കെ.ഷംസീര്‍, എം.വി.അനിരുദ്ധന്‍, ഗീമേഷ് മങ്കര, കെ.ടി.ദില്‍ജിത്ത്, പി.കെ.നീതു, സിദ്ധാര്‍ഥ് നരിക്കൂട്ടുംചാല്‍, പി.പി.സുധീഷ്, റിനീഷ് വേളം, കെ.കെ.ജിതിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.