‘ആഭ്യന്തര വകുപ്പ് നോക്കുകുത്തി’ പോലീസ് സ്‌റ്റേഷന് മുന്നില്‍ നോക്കുകുത്തി സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
പേരാമ്പ്ര: കേരളത്തിലെ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോക്കുകുത്തി സ്ഥാപിക്കല്‍ സമരം നടത്തി. പേരാമ്പ്ര പോലീസ് സ്റ്റേഷനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോക്കുകുത്തി സ്ഥാപിച്ചായിരുന്നു സമരം.
ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഖില്‍ ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജെസ്മിന മജീദ്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, ജില്ലാ സെക്രട്ടറി അര്‍ജുന്‍ കട്ടയാട്ട്, പി.എം. പ്രകാശന്‍, കെ.പി. ഷൈജു, അഭിമന്യു, സുബി, അമിത് മനോജ്, ലിന്‍സി നൊച്ചാട്, ഷിഗില്‍ പന്നിമുക്ക്, സജീര്‍ എന്നിവര്‍ സംസാരിച്ചു.
ബാലുശ്ശേരി പോലീസ് സ്റ്റേഷനുമുന്നില്‍ നടത്തിയ നോക്കുകുത്തി സ്ഥാപിക്കല്‍ സമരം ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍ ഷഹിന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം. വരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈശാഖ് കണ്ണോറ, രംഗീഷ് കുമാര്‍, അഭിജിത്ത് ഉണ്ണികുളം, അഫ്‌സല്‍ പനായി, ബഗീഷ് ലാല്‍, അനുമോദ്, ഫായിസ് നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.