ആനവണ്ടിയിൽ ഒരു യാത്ര പോയാലോ? കോഴിക്കോട് നിന്ന് കൊട്ടിയൂരിലേക്കും ബ്രഹ്മഗിരി താഴ്‍വരയിലേക്കും ബജറ്റ് ടൂറിസം പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ


കോഴിക്കോട്: ബ്രഹ്മഗിരി താഴ്‍വരയിലേക്കും ദക്ഷിണ കാശിയായ കൊട്ടിയൂരിലേക്കും കെ.എസ്.ആര്‍.ടി.സി യാത്ര സംഘടിപ്പിക്കുന്നു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര ഒരുങ്ങുന്നത്.

ബ്രഹ്മഗിരി താഴ്വരയിലേക്ക് 25ന് ആറു മണിക്ക് യാത്ര ആരംഭിക്കും. കരിംതണ്ടനെ തളച്ചമരവും ചങ്ങലയും, പൂക്കോട് തടാകം, തൊള്ളായിരം കണ്ടി, സുല്‍ത്താന്‍ ബത്തേരി ജംഗിള്‍ സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന കൊട്ടിയൂര്‍ യാത്രയില്‍ പെരളശേരി, മൃദംഗ ശൈലേശ്വരി ക്ഷേത്രം, കൊട്ടിയൂര്‍, മാമാനം, പറശ്ശിനി കടവ് എന്നീ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. 21ന് പുലര്‍ച്ചെ നാലു മണിക്ക് യാത്ര ആരംഭിക്കും. സൂപ്പര്‍ഫാസ്റ്റിന് 720 രൂപയും സൂപ്പര്‍ ഡിലക്‌സിന് 880 രൂപയുമാണ് യാത്രാ നിരക്ക്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് സമയം.

വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9544477954, 9846100728, 9961761708 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.