ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ടുദിവസം കൂടി മാത്രം; ഐ.ടി പോര്‍ട്ടല്‍ തകരാറ് കാരണം തിയ്യതി നീട്ടിയേക്കുമെന്ന് സൂചന


ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഇനി രണ്ടുദിവസം മാത്രം. കോവിഡ് പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടുകയായിരുന്നു. എന്നാല്‍ ഐ.ടി പോര്‍ട്ടലിനെ ചൊല്ലി നിരവധി പരാധികള്‍ ഉയര്‍ന്നതിനാല്‍ തിയ്യതി നീട്ടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4.43 കോടി ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായി ഡിസംബര്‍ 26ന് ഐ.ടി ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചിരുന്നു. ഡിസംബര്‍ 25ന് 11.68ലക്ഷം റിട്ടേണുകളാണ് ഫയല്‍ ചെയ്തത്.

ജൂലൈ 31 ആയിരുന്നു ആദായ നികുതി അടയ്ക്കാനുള്ള അവസാന തിയ്യതി. കോവിഡ് സാഹചര്യത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടണമെന്ന വിവിധ സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു.

ഡിസംബര്‍ 31 നകം റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ലേറ്റ് ഫീയോടെ മാര്‍ച്ച് 31വരെ റിട്ടേണ്‍ സമര്‍പ്പിക്കാനും അവസരമുണ്ട്. പതിനായിരം രൂപവരെയാണ് പിഴയായി ഈടാക്കുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.