ആതുരസേവനം ജീവിതചര്യയാക്കിയ ഡോ: ഷോണ്‍ തോമസ്സിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹാദരം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കോറോണ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ (എംഎംയു) സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച ഡോ: ഷോണ്‍ തോമസ്സിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി. ഉപരിപഠനവുമായി ബന്ധപ്പെട്ടാണ് ഡോകടര്‍ ഷോണ്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ സേവനം അവനാനിപ്പിക്കുന്നത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 400 ഓളം കൊവിഡ് രോഗികള്‍ക്ക് വിടുകളില്‍ എത്തി ചികിൽസ നൽകി. അതോടൊപ്പം ഗുരുതരാവസ്ഥയിലുള്ള 21 രോഗികളെ വിദഗ്ദ ചികില്‍സക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് ജില്ലയില്‍ നിലവില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ എംഎംയു മാത്രമാണ് പ്രവര്‍ത്തിച്ചു വരുന്നത്. തുടര്‍ന്നും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ലഭ്യമാക്കുന്ന നടപടി കള്‍ സ്വീകരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു പറഞ്ഞു. അദ്ദേഹം ഡോ: ഷോണിന് ഉപഹാരം നല്‍കി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ പി.കെ. പാത്തുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിം കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ രജിത പി.കെ, ബ്ലോക്ക് മെമ്പര്‍ പി.ടി. അഷറഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാമിന്‍ എന്നിവര്‍ സംസാരിച്ചു. ബി ഡി ഒ പി.വി. ബേബി സ്വാഗതവും ബ്ലോക് മെബര്‍ വഹീദ നന്ദിയും പറഞ്ഞു.