ആണ്ടിപ്പണിക്കർ സ്മാരക പുരസ്‌കാരം സോമൻ കടലൂരിന് സമ്മാനിച്ചു


പേരാമ്പ്ര: തെയ്യം കലാകാരനും ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ സി.കെ.ആണ്ടിപ്പണിക്കരുടെ പേരിലുള്ള പുരസ്കാരം എഴുത്തുകാരനായ ഡോ.സോമൻ കടലൂരിന് സമ്മാനിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ അവാർഡ്.

ആവള മഠത്തിൽ മുക്കിൽ യുവത ആർട്സ് സംഘടിപ്പിച്ച ആണ്ടിപ്പണിക്കർ അനുസ്മരണ പരിപാടിയിൽ നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടിയാണ് പുരസ്കാര വിതരണം നിർവഹിച്ചത്. റീജു ആവള അധ്യക്ഷത വഹിച്ചു. സി.കെ.ശിവദാസൻ, വി.കെ.വിനോദ്, വി.എ.പ്രമോദ്, ഇ.ടി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.