‘ആടിയും പാടിയും അവര്‍ ഒത്തുകൂടി’; മേപ്പയ്യൂരില്‍ കുട്ടികള്‍ക്ക് ആവേശമായി ബാലസംഘത്തിന്റെ അവധിക്കാല ക്യാമ്പ് ‘ഭൂതക്കണ്ണാടി’
മേപ്പയ്യൂര്‍: ബാലസംഘം മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍ ‘ഭൂതക്കണ്ണാടി’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം ഏറെ നാളുകള്‍ക്ക് ശേഷം നടന്ന ഒത്തുകൂടല്‍ കുട്ടികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി.
നടത്തിയ അവധിക്കാല ക്യാമ്പ് ഭൂതക്കണ്ണാടി കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍ നടന്നു. കോവിഡ് മഹാമാരി മൂലം ഏറെ നാളുകള്‍ക്ക് ശേഷം നടന്ന ഒത്തുകൂടല്‍ കുട്ടികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി.
സ്‌കൂള്‍ കലോത്സവങ്ങള്‍ ഉള്‍പ്പെടെ നടത്താന്‍ സാധിക്കാതെ പോയ ഈ കാലത്ത് കുട്ടികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഇടമാണ് ഇത്തരം ക്യാമ്പുകള്‍ എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശ്‌സ്ത സാഹിത്യകാരന്‍ ഡോ: സോമന്‍ കടലൂര്‍ പറഞ്ഞു. പി.സുബൈര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാലസംഘം മേപ്പയ്യൂര്‍ സൗത്ത് മേഖലാ സെക്രട്ടറി അക്ഷയ് സി.ബി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ എ.പി, കെ ഷൈനു മാസ്റ്റര്‍, അമല്‍ ആസാദ്, സി.എന്‍ ചന്ദ്രന്‍, ശശി മാസ്റ്റര്‍ വരവീണ, പാര്‍വണ, ഭവ്യ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സെഷനുകളിലായി സി.രാധാകൃഷ്ണന്‍ (കൗശലം – കരവിരുത്), സിറാജ് മാസ്റ്റര്‍ ബാലുശ്ശേരി (മൈന്‍ഡ് ട്യൂണിംഗ്), ഐ.എം കലേഷ് (കളിയരങ്ങ്) തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.