അഷ്റഫ് കാപ്പാടിന്റെ ഓർമ്മയ്ക്കായി റെഡ്ക്രോസ് ഏർപ്പെടുത്തിയ അവാർഡ് ബിജു കക്കയത്തിന്


കൊയിലാണ്ടി: റെഡ്ക്രോസ് പ്രവർത്തകനും, ഫയർ ആൻഡ് റെസ്ക്യൂ ചീഫ് വാർഡനും, ദുരന്ത നിവാരണ പ്രവർത്തകനുമായ എ.ടി.അഷ്റഫ് കാപ്പാടിന്റെ സ്മരണയ്ക്കായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മേനേജ്മെന്റ് കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ എ.ടി.അഷ്റഫ് സ്മാരക അവാർഡിന് ബിജു കക്കയം അർഹനായി.

കൂരാച്ചുണ്ട് അമീൻ റസ്ക്യൂ വളണ്ടിയറും, ബോയ്സ് സ്കൗട്ട് ഇന്ത്യാ പ്രവർത്തകനുമായ ബിജു ദുരന്തനിവാരണ, ആരോഗ്യ, സാമൂഹ്യ സേവന രംഗങ്ങളിൽ നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡ്. 5001 രൂപയും, പ്രശസ്തി പത്രവും, മൊമന്റോയും അടങ്ങിയതാണ് അവാർഡ്. അന്താരാഷ്ട്ര റെഡ്ക്രോസ് ദിനമായ മെയ് 8 ന് കാപ്പാട് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് ഭാരവാഹികളായ കെ.കെ.രാജൻ, കെ.ദീപു, സത്യനാഥൻ മാടഞ്ചേരി എന്നിവർ അറിയിച്ചു.