അശ്വതി കരുണ തേടുന്നു, സഹായിക്കാം നമുക്ക്


കൊയിലാണ്ടി: അപൂർവരോഗം ബാധിച്ച വിദ്യാർഥിനിയുടെ ചികിത്സയ്ക്കായി നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപവത്‌കരിച്ചു. കൊല്ലം തിരുവോത്ത് സുരേഷ് ബാബുവിന്റെയും രവിതയുടെയും മകൾ അശ്വതിയുടെ ചികിത്സയ്ക്കായാണ് നാട്ടുകാർ ഒരുമിക്കുന്നത്. പയ്യോളി ജെ.ടി.എസ്സിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ് അശ്വതി.

പഠനവും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളുമായി വീട്ടിൽ കഴിയുമ്പോഴാണ് കഴിഞ്ഞ ഡിസംബറിൽ അശ്വതിയ്ക്ക് സെറോ നെഗറ്റീവ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന അപൂർവരോഗം കണ്ടെത്തിയത്. ദീർഘകാല ചികിത്സയിലൂടെ രോഗം ഭേദമാക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. വലിയ ചികിത്സച്ചെലവ് താങ്ങാനുള്ള ശേഷി കുടുംബത്തിനില്ല.

കമ്മിറ്റി ഭാരവാഹികളായി നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ ഇ.കെ.അജിത്ത് (ചെയർമാൻ), അഡ്വ.കെ.പി.നിഷാദ് (കൺവീനർ), നടേരി ഭാസ്കരൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

സാമ്പത്തിക സഹായങ്ങൾ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യാ, കൊയിലാണ്ടി ബ്രാഞ്ചിലെ എ.സി. നമ്പർ 193622010000020, ഐ.എഫ്.എസ്.സി. കോഡ് UBIN 0919365.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക