അവിടനല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകൻ തിരുവോട് മഠത്തിൽ മാധവൻ നായർ അന്തരിച്ചു


പേരാമ്പ്ര: തിരുവോട് മഠത്തിൽ മാധവൻ നായർ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഈറ്റഞ്ചേരി മാധവി അമ്മ.

മക്കൾ: മാധുരി (ബാലുശ്ശേരി), റീജ (പ്രധാന അധ്യാപിക, ജി.എം.എൽ.പി സ്കൂൾ, കൊല്ലം), റീന (കോഴിക്കോട്), വിനീത് കുമാർ (സബ് ഇൻസ്പെക്ടർ, സിറ്റി ട്രാഫിക്, കോഴിക്കോട്).

മരുമക്കൾ: വേണുഗോപാൽ (മുൻ എസ്.ബി.ഐ ഉദ്യോഗസ്ഥൻ), ശ്രീനിവാസൻ ഒ.ടി (മുൻ അധ്യാപകൻ ജി.എൽ.പി സ്കൂൾ പുറക്കൽ പാറക്കാട്), പ്രേമൻ സി.പി (മുൻ പ്രധാനാധ്യാപകൻ, നാരായണ വിലാസം എ.യു.പി സ്കൂൾ, എരവട്ടൂർ), തുഷാര പ്രഭാകരൻ (അധ്യാപിക, എ.യു.പി സ്കൂൾ, ഉള്ളിയേരി).

സഹോദരങ്ങൾ: ബാലൻ നായർ, ഉണ്ണി നായർ (മുൻ അധ്യാപകൻ, വാകയാട് ഹൈസ്കൂൾ), പത്മനാഭൻ നായർ (മുൻ എ.എസ്.ഐ കൂരാച്ചുണ്ട്), രാജൻ നായർ (മുൻ കെ.എസ്.ഇ.ബി), പരേതരായ നാരായണൻ നായർ, ദേവി അമ്മ.

സംസ്കാരം വീട്ടുവളപ്പിൽ നടന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.