അവാര്‍ഡ് തിളക്കത്തില്‍ മലയോര ഗ്രാമം; മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡല്‍ കൂരാച്ചുണ്ട് സ്വദേശിയായ വി.വി ബെന്നിക്ക്
കൂരാച്ചുണ്ട്: മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡലിന് അര്‍ഹനായ ബത്തേരി ഡി.വൈ.എസ്.പി കൂരാച്ചുണ്ട് സ്വദേശിയായ വി.വി ബെന്നി മലയോര ഗ്രാമത്തിന് അഭിമാനമായി. ഡി.വൈ.എസ്.പി എന്ന നിലയില്‍ മാവോയിസ്റ്റ് കേസ് അന്വേഷണമാണ് മെഡല്‍ നേട്ടത്തിന് പ്രധാനമായും പരിഗണിച്ചത്.
18 വര്‍ഷമായി സേനയില്‍ മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം കാഴ്ചവെച്ചത്. സേവന മികവിന് മുഖ്യമന്ത്രിയുടെ മെഡല്‍, ബെസ്റ്റ് സയന്റിഫിക് ഇന്‍വസ്റ്റിഗേറ്റര്‍, ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. പാനൂര്‍ എസ്.ഐ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദവിയില്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. മിലിറ്ററി സിലക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവാക്കള്‍ക്ക് ജോലി നേടി കൊടുക്കാനും പ്രയത്‌നിച്ചു.
കൂരാച്ചുണ്ടിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുവാക്കളുടെ കായിക മികവിനു കൂരാച്ചുണ്ട് ബാഡ്മിന്റണ്‍ അക്കാദമിക്ക് രൂപം കൊടുത്തു. കൂരാച്ചുണ്ടിലെ വെള്ളാപ്പള്ളില്‍ വര്‍ക്കി-മേരി ദമ്പതികളുടെ മകനാണ് നാല്‍പ്പത്തഞ്ചുകാരനായ ബെന്നി. കല്ലോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക ബെറ്റ്‌സിയാണു ഭാര്യ. മക്കള്‍ അബിന്‍, അഡോണ്‍.