‘അവര്‍ ആരൊക്കെയെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്’; കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി


തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും എതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. വാക്‌സിന്‍ എടുക്കാത്ത 5000ത്തോളം അധ്യാപകരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വാക്‌സിന്‍ എടുക്കാത്തവര്‍ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും ജില്ല തിരിച്ചുള്ള കണക്കുകളും പേരുവിവരങ്ങളും ഇന്ന് ഉച്ചയ്ക്കുശേഷം പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.