അലുമിനിയം മോഷ്ടിച്ച് കടക്കാന്‍ ശ്രമം, യുവാവിനെ കയ്യോടെ പൊക്കി ജീവനക്കാര്‍; സംഭവം കോഴിക്കോട്
കോഴിക്കോട്: കച്ചവടസ്ഥാപനത്തില്‍ നിന്ന് അലുമിനിയം മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് ജീവനക്കാര്‍. തമിഴ്‌നാട് സ്വദേശിയായ മാരി മുത്തുവാണ് പിടിയിലായത്. ഇന്നലെ പകല്‍ കോഴിക്കോട് നഗരത്തിലാണ് സംഭവം.
കോഴിക്കോട് പാവമണി റോഡിലെ ഫസല്‍ സ്റ്റോറില്‍ നിന്നും 20 കിലോ തൂക്കം വരുന്ന അലൂമിനിയം മാരിമുത്തു മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷണശ്രമം കയ്യോടെ പിടിച്ച ജീവനക്കാര്‍ ഇയാളെ നേരിട്ട് പോലീസിന് കൈമാറുകയായിരുന്നു. പ്രാഥമിക അന്വഷണത്തില്‍ പ്രതി മുമ്പും സമാനമായ കൃത്യങ്ങള്‍ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമാകുന്നതിനിടയിലാണ് മാരിമുത്തു പിടിയിലായത് .