അറുപത് വയസ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷനും ക്ഷേമനിധി അംഗത്വവും നൽകണമെന്ന് കേരള പ്രവാസി സംഘം പേരാമ്പ്ര ഏരിയാ സമ്മേളനം


പേരാമ്പ്ര: അറുപത് വയസ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷനും ക്ഷേമനിധി അംഗത്വവും നൽകണമെന്ന് കേരള പ്രവാസി സംഘം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ ഏരത്ത് മുഹമ്മദലി നഗറിൽ നടന്ന സമ്മേളനം പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

ടി.പി.ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.എം.ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി.വി.ഇഖ്ബാൽ സംഘടനാ റിപ്പോർട്ടും ട്രഷറർ റഷീദ് മുതുകാട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ പ്രസിഡൻ്റ് എം.സുരേന്ദ്രൻ, സി.പി.എം.പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റർ, മഞ്ഞക്കുളം നാരായണൻ, എം.ജവഹർ, കെ.സജീവ്, ലോക കേരള സഭാംഗങ്ങളായ എൻ.കെ.കുഞ്ഞമ്മദ് കൂരാച്ചുണ്ട്, എൻ.കെ.കുഞ്ഞമ്മദ് കല്പ്പത്തൂർ, പി.എസ് പ്രവീൺ, സലീം മണാട്ട്, എന്നിവർ പ്രസംഗിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ.വി.അശോകൻ സ്വാഗതവും രാജീവൻ പഴുപ്പട്ട നന്ദിയും പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ പുരസ്ക്കാര ജേതാവും പ്രവാസിഎഴുത്തുകാരനുമായ നാസർ മുതുകാടിനെ സമ്മേളനത്തിൽ വെച്ച് ബാദുഷ കടലുണ്ടി ആദരിച്ചു.

പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം അഡ്വ. പ്രമോദ്, ഷെൽവി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വിനു ചെറുവോട്ട് തുടങ്ങിയവർ പങ്കെടുത്തു ഭാരവാഹികളായി ടി.പി.ഷിജിത്ത് പ്രസിഡൻ്റ്, എം.എം.ചന്ദ്രൻ സെക്രട്ടറി, റഷീദ് മുതുകാട് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.