അറുനൂറ് രൂപയ്ക്ക് കേളത്തിന്റെ ഊട്ടിയായ നെല്ലിയാമ്പതിയില്‍ പോയി വരാം; പാലക്കാട്-നെല്ലിയാമ്പതി ഉല്ലാസ യാത്രയുമായി കെ.എസ്.ആര്‍.ടി.സി
പാലക്കാട്: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ കുളിര്‍ക്കാഴ്ചകള്‍ കാണാന്‍ കുറഞ്ഞ നിരക്കില്‍ പോകാം. അറന്നൂറ് രൂപ ചെലവില്‍ പാലക്കാട് നിന്നാണ് നെല്ലിയാമ്പതിയിലേക്ക് കെ.എസ്.ആര്‍ടി.സിയുടെ ഉല്ലാസയാത്ര സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍ പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കാണ് ഉല്ലാസ യാത്ര.
35 പേര്‍ക്കാണ് ഒരു ട്രിപ്പില്‍ പോകാനാകുക. രാവിലെ 7നു പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി എട്ടോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം ഉള്‍പ്പെടെ 600 രൂപയാണ് ചാര്‍ജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും ഇതിലുള്‍പ്പെടും. അഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്കു ടിക്കറ്റ് എടുക്കണം.
ചെറിയ ട്രക്കിങിനും സമയം നല്‍കിയാണു കെഎസ്ആര്‍ടിസി യാത്ര. സംസ്ഥാനത്തെ ഏതു ഭാഗത്തു നിന്നുള്ളവര്‍ക്കും പാലക്കാട്- നെല്ലിയാമ്പതി ഉല്ലാസ യാത്ര ബുക്ക് ചെയ്യാം. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും: 9495450394, 9947086128, 9249593579.
ബസ് റൂട്ട്, സമയ ക്രമം
രാവിലെ 7ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെടും.
8.30: പോത്തുണ്ടി (45 മിനിറ്റ്)
9.1510: വരയാട്ടുമല വ്യൂ പോയിന്റ്
10.3011.45: സീതാര്‍കുണ്ട്
12.3012.55: ഗവ.വെജിറ്റബിള്‍ ആന്‍ഡ് ഓറഞ്ച് ഫാം
1.101.25: ഐടിഎല്‍ (ഉച്ചഭക്ഷണവും വിശ്രമവും)
2.20: പോത്തുപ്പാറ
2.503.10: കേശവന്‍പാറ
ടീ ബ്രേക്ക് (5 മിനിറ്റ്)
4-5.30: പോത്തുണ്ടി ഡാം
7.30നു പാലക്കാട്ട് തിരിച്ചെത്തും.