അറിയിപ്പ്


തിരുവനതപുരം: കോവിഡ് 19 പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി 20-03-2021 വരെ നീട്ടി.
വ്യവസായങ്ങള്ക്കും ഫാക്ടറികൾക്കും വ്യാപാര സംഭരംഭ പ്രവർത്തങ്ങൾക്കും മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2021-22 വർഷത്തെ ലൈസൻസ് പുതുക്കാൻ സാധിക്കും എന്നും പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.