അരീക്കോട് നിര്‍ത്തിയിട്ട ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി ഏഴുവയസുകാരന് ദാരുണാന്ത്യം
അരീക്കോട്: നിര്‍ത്തിയിട്ട ജീപ്പില്‍ കളിച്ചുകൊണ്ടിരിക്കെ വണ്ടി ഉരുണ്ട് ദേഹത്ത് കയറി ഏഴുവയസുകാരന് മരിച്ചു. കിഴുപറമ്പ് കുഞ്ഞന്‍പടി ശ്രീമംഗലം രാജേഷിന്റെ മകന് ദേവര്‍ഷാണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കെ വാഹനം നീങ്ങിയതോടെ ഭയന്ന ദേവര്‍ഷ വണ്ടിയില്‍ നിന്നും ചാടുകയായിരുന്നു. ദേവര്‍ഷിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ പിന്‍ചക്രം കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.
അരീക്കോട് ഗവ. യു.പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവര്‍ഷ്. അമ്മ: ബിജില. സഹോദരി: ദേവതീര്‍ത്ഥ.