അരിക്കുളത്ത് മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; ഒന്ന്, രണ്ട്, പന്ത്രണ്ട് വാര്‍ഡുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം, പ്രദേശത്ത് ആഴ്ചയില്‍ അഞ്ച് ദിവസങ്ങളില്‍ സൗജന്യ കൊവിഡ് പരിശോധന
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ അരിക്കുളം പഞ്ചായത്തില്‍ നിലവില്‍ മൂന്ന് വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ഒന്നാം വാര്‍ഡ് പ്രദേശമായ കാളിയത്ത്മുക്ക്, രണ്ടാം വാര്‍ഡ് കാരയാട്, പന്ത്രണ്ടാം വാര്‍ഡ് പറമ്പത്ത് എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് നിയന്ത്രണത്തിലുള്ളത്.
ഒന്നാം വാര്‍ഡിലും രണ്ടാം വാര്‍ഡിലും നിലവില്‍ 20 കൊവിഡ് ആക്ടീവ് കേസുകളാണുള്ളത്. പന്ത്രണ്ടാം വാര്‍ഡില്‍ 21 ആക്ടീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ ഈ വാര്‍ഡുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസങ്ങളില്‍ സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുജീബ് റഹ്മാന് പറഞ്ഞു. കഴിഞ്ഞ ദിവസം വാര്‍ഡ് മൂന്നും കണ്ടെയ്ന്മെന്റ് ആയി പ്രഖ്യാപിച്ചിരുന്നു. ഇവിടെ 17 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കണ്ടെയ്ന്മെന്റ് പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ കൊയിലാണ്ടി പൊലീസുമായി സഹകരിച്ച് നടപ്പിലാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുജീബ് റഹ്മാന് കൊയിലാണ്ടി ന്യൂസ് ഡോഡ് കോമിനോട് പറഞ്ഞു. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും, നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.