അരിക്കുളത്ത് കോവിഡ് ബാധിതരുടെ പ്രൈമറി കോണ്ടാക്ടുകളിലുള്ളവര്‍ 7 ദിവസത്തിന് ശേഷം നിര്‍ബന്ധമായി കോവിഡ് പരിശോധന നടത്തണം; മെഡിക്കല്‍ ഓഫീസര്‍


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ പ്രൈമറി കോണ്ടാക്ടുകളില്‍ ചിലര്‍ ഏഴ് ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍.

കോവിഡ് വ്യാപനം തടയുന്നതിന് പ്രൈമറി കോണ്ടാക്ടുകളുടെ ക്വാറന്റയ്‌നും യഥാസമയം അവരെ കോവിഡ് പരിശോധന നടത്തുന്നതും പ്രധാനമാണ്. അതിനാല്‍ 7 ദിവസം കഴിഞ്ഞ് കോവിഡ് പരിശോധന നടത്താത്ത പ്രൈമറി കോണ്ടാക്ടുകള്‍ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണെന്നും അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം അറിയിച്ചു.