അരിക്കുളത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ ധനസഹായം നല്‍കി
അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ അരിക്കുളം ലോക്കല്‍ കമ്മിറ്റിയുടെ സഹായമായി 10,001 രൂപ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ക്ക് കൈമാറി.
സി.പി.ഐ. അരിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ബിജു, അസി. സെക്രട്ടറി ഇ.രാജന്‍ മാസ്റ്റര്‍, എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രജനി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എന്‍.എം. ബിനിത , എന്‍.വി. നജീഷ് കുമാര്‍, എം. പ്രകാശന്‍ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുന്ദരരാജന്‍ , ഡോ. സ്വപ്ന എന്നിവര്‍ സംബന്ധിച്ചു.