അരിക്കുളത്ത് കേന്ദ്രസര്‍ക്കാരിനെതിരെ എ.ഐ.ടി.യു.സിയുടെ പ്രതിഷേധ ധര്‍ണ


അരിക്കുളം: പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്രനയത്തിനെതിരെ എ.ഐ.ടി.യു.സി അരിക്കുളം കുരുടിമുക്കില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധം സി.ബിജു ഉദ്ഘാടനം ചെയ്തു. അത്യോട്ട് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

എം.വി.ശശി, വിശ്വനാഥന്‍, കെ.വി.ഷാജി എന്നിവര്‍ സംസാരിച്ചു. അമ്മദ്, കെ.എം.ദാമോധരന്‍, ടി.ശ്രീനിവാസന്‍, എം.കെ ശങ്കരന്‍, എസ്.കെ.ദാമോധരന്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.