അരിക്കുളത്ത് ഓൺലൈൻ പഠനം അവതാളത്തിൽ: പ്രതിഷേധവുമായി എം.എസ്.എഫ്, ഉടൻ പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ
അരിക്കുളം: മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ അപര്യാപ്തത കാരണം അരിക്കുളത്ത് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍. വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.എസ്സ്.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അരിക്കുളം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഈ.കെ അഹമ്മദ് മൗലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിക്ക് എം.എസ്സ്.എഫ് പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് എം.എസ്സ്.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ഇസ്മായില്‍ അരിക്കുളം അധ്യക്ഷത വഹിച്ചു. ഷുഹൈബ് തറമ്മല്‍ സ്വാഗതം പറഞ്ഞു. സി.നാസര്‍,സുഹൈല്‍ അരിക്കുളം,ഫസലു റഹ്‌മാന്‍ ചാവട്ട് തുടങ്ങിയവര്‍ സംസാരിച്ചു.നിഹാല്‍ ഊരള്ളൂര്‍ നന്ദിയും പറഞ്ഞു.പ്രതിഷേധ ശേഷം ഭാരവാഹികള്‍ പഞ്ചായത്ത് ഭരണസമിതിയുമായി യോഗം നടത്തി. വിഷയത്തിന് പരിഹാരമായി അരിക്കുളം പഞ്ചായത്തല്‍ നിരവധി വൈഫൈ കേന്ദ്രങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഉറപ്പുനല്‍കി.