അരിക്കുളത്ത് എ.കെ.ജി ചാരിറ്റബിള്‍ സൊസൈറ്റി ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു


അരിക്കുളം: മാവട്ട് എ.കെ.ജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോവിഡ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം സന്നദ്ധ വൊളണ്ടിയര്‍മാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ നിര്‍വ്വഹിച്ചു. പ്രദേശത്ത് കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കരുതല്‍ നല്‍കാനാണ് ചാരിറ്റബിള്‍ സെസൈറ്റിയുടെ സന്നദ്ധ സേന രൂപീകരിച്ചത്.

ഫോണിലൂടെ ആവശ്യങ്ങള്‍ അറിയിച്ചാല്‍ മരുന്നുള്‍പ്പെടെയുളള അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും. രോഗമുക്തരായ വരുടെ വീട് അണുവിമുക്തമാക്കാനും വാളണ്ടിയര്‍മാരെത്തും. രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ടെലി കൗണ്‍സിലിങ്ങിനുള്ള സൗകര്യവും ഉണ്ട്. കിടപ്പു രോഗികള്‍ക്ക് വീട്ടില്‍ എത്തി ഷുഗറും ബിപിയും പരിശോധിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.