അരിക്കുളത്തെ മദ്യ മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യണമെന്ന് വനിതാ ലീഗ്
അരിക്കുളം: അടുത്ത കാലത്തായി അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് കാരയാട് ശാഖ വനിത ലീഗ് കണ്‍വെന്‍ഷന്‍ രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പേരാമ്പ നിയോജക മണ്ഡലം വനിത ലീഗ് ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വനിത ലീഗ് ജനറല്‍ സെക്രട്ടറി സീനത്ത് വടക്കയില്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.എം സുബൈദ അധ്യക്ഷത വഹിച്ചു. ഹസീന കെ.എം സ്വാഗതവും താഹിറ നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
- പി.എം സല്‍മ (പ്രസിഡന്റ്)
- കെ.എം ഹസീന (ജനറല്‍ സെക്രട്ടറി)
- താഹിറ (ട്രഷറര്‍)
- നസീമ ഏറാടി, കെ.ടി നസീറ, സജ്‌ന (വൈസ് പ്രസിഡന്റ്)
- എന്‍.എം സൗദ, ഫൗസിയ ജമാല്‍, എന്‍.പി സിനിജ (സെക്രട്ടറി)