അരിക്കുളത്തെ ‘പ്രതീക്ഷ’ പാലിയേറ്റീവ് കെയര്‍ കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു


അരിക്കുളം: പാറക്കുളങ്ങരയില്‍ ആരംഭിച്ച ‘പ്രതീക്ഷ’ പാലിയേറ്റീവ് കെയര്‍ വടകര എം.പി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ തനിമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് അരിക്കുളത്ത് പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ ആരംഭിച്ചത്.

സാന്ത്വന പരിചരണം സമൂഹത്തിലെ എല്ലാ വ്യക്തികളുടെയും ബാധ്യതയാണെന്ന് പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. മുരളീധരന്‍ എം.പി പറഞ്ഞു.

ഹോംകെയര്‍ വാഹനത്തിന്റെ താക്കോല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരിയില്‍ നിന്ന് പ്രസിഡന്റ് ടി. അബ്ദുല്ല ഏറ്റുവാങ്ങി. ഒ.പിയുടെ ഉദ്ഘാടനം പീപ്പിള്‍സ് ഫൌണ്ടേഷന്‍ ജില്ലാ രക്ഷാധികാരി ടി. ശാക്കിര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു പറമ്പടി ലോഗോ പ്രകാശനം ചെയ്തു.

പ്രവര്‍ത്തന ഫണ്ട് സി. കുഞ്ഞായി ഹാജിയില്‍ നിന്ന് വൈസ് പ്രസിഡന്റ് കെ.എം. ദാമോദരന്‍ നായര്‍ ഏറ്റുവാങ്ങി.

തനിമ ട്രസ്റ്റ് ചെയര്‍മാന്‍ കെ. ഇമ്പിച്ചി അലി അധ്യക്ഷത വഹിച്ചു. സഈദ് എലങ്കമല്‍, ടി.കെ. യൂനുസ്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി. നിസാര്‍, പി. സുജ, എ.കെ. അമ്മദ്, ടി.പി. കുഞ്ഞിമായന്‍, കെ.പി.എം.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. റസിയ, കുഞ്ഞമ്മദ്, ഡോക്ടര്‍ ഫാരിസ്, എം.ടി. അശ്റഫ്, വി.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.