അരിക്കുളത്തെ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിച്ച് ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തുക; എം.എസ്.എഫ് നിവേദനം സമര്‍പ്പിച്ചു


അരിക്കുളം: അരിക്കുളത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തി. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നിലനില്‍ക്കുന്ന നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എം.എസ്.എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

വിദ്യാര്‍ഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്ന ഈ പ്രശ്‌നം ഗൗരവതരമാണെന്ന് എം.എസ്.എഫ് സൂചിപ്പിച്ചു. ഇസ്മായില്‍ അരിക്കുളം, ഷുഹൈബ് തറമ്മല്‍,സ്വാലിഹ് അരിക്കുളം, അര്‍ഷാദ് കാരയാട്, ദില്‍ഷാദ് കാരയാട്, ഷഫ്‌നാസ്, ജാസിം സി.കെ, നിഹാല്‍ ഊരള്ളൂര്‍, ഫാസില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.