അരിക്കുളത്തെ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ


പേരാമ്പ്ര: ഗാന്ധിജയന്തി ദിനത്തില്‍ എ.ഐ.വൈ.എഫ് അരിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. സി.പി.ഐ മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി സി.ബിജു ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം ബിനിത , സി.പി.ഐ അരിക്കുളം ലോക്കല്‍ അസി.സെക്രട്ടറി ഇ.രാജന്‍ മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: സ്വപ്ന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുജീബ് , അദ്വൈത് പി.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഭിന്‍ കെ.എം, അനുപമ ആര്‍, മിന്ന മയൂഖ എസ്.ആര്‍, അമൃതശ്രീ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.