അരിക്കുളത്തുകാരി അശ്വതി, കുടിലിൽ നിന്ന് ഗിന്നസ് ബുക്കിലേക്ക്


അരിക്കുളം: അരിക്കുളം ഏക്കാട്ടൂർ സ്വദേശി അശ്വതി ഗിന്നസ് റെക്കോർഡിന് ഉടമയായി. ഫ്ലവേഴ്സ് ടിവി കോമഡി ഉൽസവത്തിൻ്റെ ഭാഗമായി നടത്തിയ 12 മണിക്കൂർ ഫയർ ഡാൻസിൽ പങ്കെടുത്താണ് അശ്വതി ഗിന്നസ് റിക്കാർഡിന് ഉടമയായത്. പേരാമ്പ്ര മേഴ്സി കോളേജിൽ അവസാന വർഷ സോഷ്യോളജി വിദ്യാർത്ഥിയാണ്.

കൂലി പണിക്കാരായ പുനത്തിൽ മീത്തൽ പുരുഷോത്തമൻ്റെയും വാഹിനിയുടെയും മകളാണ് ഈ കൊച്ചു മിടുക്കി ഫയർ ഡാൻസിന് പോയാണ് പഠനത്തിനുള്ള ചിലവ് കണ്ടെത്തുന്നത്. കൊയിലാണ്ടി കൊല്ലത്തെ സ്കോർപിയോൺ ഡാൻസ് കമ്പനിയിലാണ് പരിശീലനം. വിപിഷ് മാസ്റ്ററാണ് പരീശീലകൻ.

കേരളത്തിൽ ഒട്ടുമിക്ക സ്ഥലത്തും പരിപാടി അവതരിപ്പിക്കാറുണ്ട് എന്നാൽ കോറോണ കാലമായത് ഇപ്പോൾ പരിപാടി ഇല്ല. വിട് പണി പാതിവഴിയിൽ ആണ് ഒരു ഓലഷെഡിലാണ് ഈ കുടുംബം താമസിക്കുന്നത്. ആകെ 5 സെൻ്റ് സ്ഥലമാണ് ഉള്ളത്. കിട്ടുന്ന പുരസ്കാരങ്ങൾ പോലും സൂക്ഷിക്കാൻ വീട്ടിൽ സ്ഥലമില്ല. അർഹത ഉണ്ടായിട്ടും സർക്കാർ ധനസഹായങ്ങൾ ഒന്നും ഇവരെ തേടിയെത്തിയിട്ടില്ല.