അരിക്കുളം ഗ്രാമപഞ്ചായത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി ഫ്‌ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കോവിഡ് രോഗികളെ നേരില്‍ സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തി രോഗികളുടെ ഭയാശങ്കകളെ അകറ്റുകയും അവശ്യമരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യും.

രണ്ട് സ്റ്റാഫ് നഴ്‌സുകളുടെ സേവനം മെഡിക്കല്‍ യൂണിറ്റ് ഉറപ്പു വരുത്തുന്നുണ്ട് . ടെലികോണ്‍ഫറന്‍സിലൂടെ ഡോക്ടറുടെ സേവനം ലഭ്യമാക്കി നിര്‍ദേശപ്രകാരം മരുന്നുകള്‍ വിതരണം ചെയ്യുന്നു. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുന്ദരരാജ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്ന, വാര്‍ഡ് മെമ്പര്‍മാരായ ശാന്ത, ബിനിത, നിഷ, എച്ച്.ഐ മുജീബ് റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു. ജെഎച്ച്‌ഐ ശ്രീജിത്ത് നന്ദിയും പറഞ്ഞു..