അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു


പേരാമ്പ്ര: അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്‌സ്, നാച്ചുറല്‍ സയന്‍സ് വിഷയങ്ങളിലാണ് നിയമനം.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും കെ-ടെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 29 ന് രാവിലെ ഹൈസ്‌കൂള്‍ ഹാളില്‍ അഭിമുഖം നടക്കും. വിശദവിവരങ്ങള്‍ക്കായി 9400613301 നമ്പറില്‍ ബന്ധപ്പെടാം.