അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളിന് മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം


അരിക്കുളം: സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റായി അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളും, മികച്ച പ്രോഗ്രാം ഓഫീസറായി ഇതേ സ്കൂളിലെ അധ്യാപകനായ മേപ്പയ്യൂർ സ്വദേശി കെ.ഷാജിയും തിരഞ്ഞെടുക്കപ്പെട്ടു.

യൂണിവേഴ്‌സിറ്റികൾ, ഡയറക്ടറേറ്റ് ഒാഫ് ടെക്‌നിക്കൽ എജുക്കേഷൻ, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്‌ട്രേറ്റുകൾ എന്നിവിടങ്ങളിലെ മികച്ച യൂണിറ്റുകളെയും പ്രോഗ്രാം ഓഫീസർമാരെയും വൊളന്റിയർമാരെയുമാണ് അവാർഡിനായി പരിഗണിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

നേരത്തെ ഹയർസെക്കൻഡറി വിഭാഗത്തിലെ സംസ്ഥാന അവാർഡ് അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിനും കെ.ഷാജിക്കും ലഭിച്ചിരുന്നു.