അരിക്കുളം കാരയാട് സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു


കൊയിലാണ്ടി: അരിക്കുളം സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കൊയിലാണ്ടി അരിക്കുളം കാരയാട് സ്വദേശി സുധിൽ പ്രസാദ് ആണ് മരിച്ചത്. ഇരുപത്തെട്ടു വയസ്സായിരുന്നു. ഝാർഖണ്ഡിൽ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചതായാണ് വിവരം.

നാളെ രാവിലെ ഏഴരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. പിന്നീട് റോഡ് മാർഗ്ഗം വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാലു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

സുരേന്ദ്രനും ഉഷയുമാണ് സുധിൽ പ്രസാദിന്റെ മാതാപിതാക്കൾ. അതുല്യയാണ് ഭാര്യ. സഹോദരൻ: സായൂജ് (ഇന്ത്യൻ ആർമി) പത്തു വർഷമായി സുധിൽ സി.ആർ.പി.എഫ് സർവീസിലുണ്ട്‌.