അരയോളം വെള്ളത്തില്‍ മുങ്ങിയ വടകര; റോഡ് തോടായി മാറിയ പേരാമ്പ്ര: മഴക്കെടുതിയുടെ ചിത്രങ്ങള്‍ കാണാം


വടകര: അതി തീവ്രമഴയില്‍ വടകരയിലും കനത്ത നാശനഷ്ടങ്ങള്‍. വടകര ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പുതിയ സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലെല്ലാം വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ അരയോളം വെള്ളം കയറിയത് പ്രദേശ വാസികളില്‍ ഭീതി പടര്‍ത്തി. എന്നാല്‍ നിലവില്‍ പൂര്‍ണ്ണമായല്ലെങ്കിലും വെള്ളക്കെട്ടുകള്‍ താഴ്ന്നു തുടങ്ങിയിട്ടുണ്ട്. വടകരയുടെ വിവിധ ഭാഗങ്ങളിലൂണ്ടായ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ കാണാം.

വെള്ളം കയറിയ വടകര പുതിയ ബസ് സ്റ്റാന്‍റ്

വടകരയില്‍ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

വെള്ളം കയറിയ വടകര നഗരത്തിന്‍റെ വിവിധ പ്രദേശങ്ങള്‍

വെള്ളത്തില്‍ മുങ്ങിയ പേരാമ്പ്ര അങ്ങാടി

എരപ്പാംതോട് കാറ്റുള്ളമലയിൽ മുറിഞ്ഞ് വീണ തെങ്ങ് ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലാ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റുന്നു