അരനൂറ്റാണ്ടുകാലത്തെ ക്ഷീര സേവനം; മേപ്പയ്യൂരില്‍ ചാത്തോത്ത് കുഞ്ഞികൃഷ്ണനെ ആദരിച്ചു


മേപ്പയ്യൂര്‍: അരനൂറ്റാണ്ടുകാലത്തെ ക്ഷീര സേവനം. മേപ്പയ്യൂരില്‍ ക്ഷീരകര്‍ഷകനായ ചാത്തോത്ത് കുഞ്ഞികൃഷ്ണനെ ആദരിച്ചു.ഇ.രാമന്‍ മാസ്റ്റര്‍ ഗ്രന്ഥശാലയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ അമ്പത്തൊന്ന് വര്‍ഷക്കാലമായി മേപ്പയ്യൂരിലെ ക്ഷീരകര്‍ഷകനാണ് ചാത്തോത്ത് കുഞ്ഞികൃഷ്ണന്‍.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ പൊന്നാടയുമണിയിച്ചു. വാര്‍ഡ് മെമ്പര്‍ ദീപ കേളോത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, പി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.കെ.രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും, ആര്‍.വി.അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.