അയനിക്കാട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു; അന്വേഷണം ഊർജ്ജിതം


പയ്യോളി: അയനിക്കാട് തൈവളപ്പിൽ തമന്നയിൽ ഇസ്മയിലിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു വീട്ടിൽ മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ ജനൽപ്പാളി ഇളക്കിമാറ്റി അതുവഴി കൊളുത്ത് നീക്കി ശേഷം വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ട്ടാവ് അകത്തു കടന്നത്.

ഉറങ്ങി കിടന്നിരുന്ന വീട്ടമ്മ ധരിച്ച രണ്ടര പവന്റെ സ്വർണമാലയും, മൂവായിരം രൂപയുമാ ന് വീട്ടിൽ നിന്ന് നഷ്ടമായത്. വീടിന്റെ മുകളിലും താഴയുമായി മുറികളിലെ അലമാരകളിൽ സൂക്ഷിച്ച വസ്ത്രങ്ങളും വസ്തുക്കളും എല്ലാം വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു.

സാധാരണയായി അഞ്ചുമണിയോടെ ഉണരാറുള്ള വീട്ടമ്മയ്ക്ക് ഏഴുമണിയോട് മാത്രമാണ് ഉണരാൻ സാധിച്ചത് ആയതിനാൽ ഏതെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ചു മയാക്കിയശേഷമാവാം കവർച്ച നടത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്.

അടുത്തുള്ള ബന്ധു വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട് പയ്യോളി എസ്.ഐ കെ.പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷ്വണം നടത്തുന്നത്. ഡോഗ് സ്ക്വേഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.