അഭിമാന നേട്ടം; ദേശീയ ഇന്റര്‍സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ പേരാമ്പ്ര സ്വദേശി പവിത്രയ്ക്ക് ഒന്നാം സ്ഥാനം


പേരാമ്പ്ര: ദേശീയ ഇന്റര്‍സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ പേരാമ്പ്ര സ്വദേശി പവിത്ര നായര്‍ക്ക് ഒന്നാം സ്ഥാനം. ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധ ക്വിസ് മാസ്റ്റര്‍ വിനയ് മുതലിയാര്‍ നയിച്ച ദേശീയ ക്വിസ് മത്സരത്തിലാണ് അല്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പവിത്ര ഒന്നാമതെത്തിയത്.

6300 ല്‍ പരം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് മത്സരത്തില്‍ മാറ്റുരച്ചു. ലോകസംസ്‌കാരം, ചരിത്രം, വിവിധ കലാരൂപങ്ങള്‍, പരിസ്ഥിതി, കായികം, സാഹിത്യം, മഹദ് വ്യക്തികള്‍ തുടങ്ങിയ മേഖലകളിലൂടെ ദൃശ്യങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മത്സരം പുതുമ നിറഞ്ഞ റൗണ്ടുകളാല്‍ ശ്രദ്ധേയമായി.

മസ്‌കറ്റില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശികളായ ബിജുവിന്റെയും രേഷ്മയുടെയും മകളാണ് പവിത്ര നായര്‍.