അഭിമാനമായി ‘സ്‌പൈവെയര്‍’; കാനഡയിലെ ഓള്‍ട്ടര്‍നേറ്റീവ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം കുറ്റ്യാടി സ്വദേശി ബ്ലെസ്സന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന് (വീഡിയോ കാണാം)


അംഗീകാരത്തിന്റെ പടവുകള്‍ കയറുകയാണ് കുറ്റ്യാടി സ്വദേശി ബ്ലെസ്സന്‍ തോമസ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം ‘സ്‌പൈവെയര്‍’. ടോറന്റോ കാനഡയില്‍ വെച്ച് നടന്ന ഓള്‍ട്ടര്‍നേറ്റീവ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം ആയി തിരഞ്ഞെടുത്തിരിക്കുന്നത് സ്‌പൈവെയറിനെയാണ്. ഇന്ത്യയില്‍ നിന്ന് ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഷോര്‍ട്ട് ഫിലിം കൂടിയാണ് സ്‌പൈവെയര്‍.

ബ്ലെസ്സന്‍ തോമസ്

സൈബര്‍ ലോകത്തില്‍ ഒളിഞ്ഞിരിക്കുന്ന കെണികളെയും, അതിന്റെ വരും വരായ്കകളെക്കുറിച്ചും ഈ ചിത്രം സംസാരിക്കുന്നുണ്ട്. സാങ്കേതികതയുടെ സഹായത്തോടെയും , അതിഗംഭീരമായ അവതരണശൈലിയിലൂടെയും സ്‌പൈവെയര്‍ ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് സ്വീകരിക്കപ്പെടുകയാണ്. ഗോഡ്‌സണ്‍ തോമസാണ് ഈ ഷോര്‍ട്ട്ഫിലിമില്‍ കേന്ദ്രകഥാപാത്രം ആയി അഭിനയിച്ചിരിക്കുന്നത്.

ഡിയോള്‍ സാബുവാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത്. ഹാരി പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അമല്‍ജിത് കരുണനാണ്. റീല്‍മോസ് സ്റ്റുഡിയോ വി.എഫ്.എക്‌സ് ഗംഭീരമാക്കി. ജോബിന്‍ പി.കെ ആണ് അസോസിയേറ്റ് ഡയറക്ടര്‍.

വീഡിയോ കാണാം