‘അഭിജിത്തിന്റെ തറവാട്ട് സ്വത്തല്ല കെ.എസ്.യു’ ; കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കോഴിക്കോട് ഡി.സി.സിയില്‍ പോസ്റ്ററുകള്‍


കോഴിക്കോട്: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കോഴിക്കോട് ഡി.സി.സിയില്‍ പോസ്റ്ററുകള്‍. അഭിജിത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കുക, അഭിജിത്തിന്റെ തറവാട്ടു സ്വത്തല്ല കെ.എസ്.യു, കാലുവാരികളുടെ കയ്യില്‍ നിന്നും കെ.എസ്.യുവിനെ മോചിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷമായി തുടരുന്ന സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുനസംഘടിപ്പിക്കണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നു. സേവ് കെ.എസ്.യു ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.