അപായ ബോർഡ് സ്ഥാപിച്ചു പ്രതിഷേധിച്ചു
കൊയിലാണ്ടി: അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം. പുതുതായി ടാർ ചെയ്ത നടേരി വൈദ്യരങ്ങാടി ആഴാവിൽതാഴെ റോഡിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ നടത്തിയ ടാറിംഗിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വൈദ്യുത പോസ്റ്റിൽ അപായ ബോർഡ് സ്ഥാപിച്ചു.
അശാസ്ത്രീയമായ റോഡ് നിർമ്മാണം വാഹനയാത്രക്കാർക്ക് കനത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അപായ ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചത്. റാഷിദ് മുത്താമ്പി ഉദ്ഘാടനം ചെയ്തു, ബാബു.പി, ബഷീർ എരപുനത്തിൽ, ബാലൻ കിടാവ്, ശ്രീധരൻ നായർ പുഷ്പശ്രീ, കുഞ്ഞിക്കണാരൻ എന്നിവർ പങ്കെടുത്തു.