ഒറ്റകണ്ടം പുല്ലാനിക്കാവ് ഭാഗത്ത് അപകടനിലയിലായ വൈദ്യുതലൈൻ നന്നാക്കിയില്ല; പൊല്ലാപ്പിലായി സ്ഥലം ഉടമ


പന്തിരിക്കര: ചങ്ങേരാത്ത് ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ ഒറ്റകണ്ടം പുല്ലാനിക്കാവ് ഭാഗത്ത് ഇലക്ട്രിക് പോസ്റ്റ് ചരിഞ്ഞ്‌ ലൈൻ താഴ്ന്നതു കാരണം സ്ഥലം ഉടമ പൊല്ലാപ്പിലായി. കൈതക്കുളത്ത് മാത്യു എന്നാളുടെ സ്ഥലത്തുകൂടി കടന്നു പോകുന്ന ലൈനാണു മഴക്കാലത്ത് മരം വീണ്‌ അപകട നിലയിലായത്.

ആൾത്താമസമില്ലാത്ത പറമ്പിൽ കഴിഞ്ഞ ദിവസം ജോലിക്കായി എത്തിയപ്പോഴാണ്‌ അപകടാവസ്ഥ ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്. തൊട്ടടുത്ത വീട്ടുടമ ഇലക്ട്രിസിറ്റി അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്യുവും ഇതുസംബന്ധിച്ചു ചക്കിട്ടപാറ ഇലക്ട്രിസിറ്റി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.